Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Com Fiesta

Kottayam

യു​വ​ത്വ​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​യി അ​രു​വി​ത്തു​റ കോ​ള​ജി​ൽ "കോം ​ഫി​യ​സ്റ്റ'

അ​രു​വി​ത്തു​റ: അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് സെ​ൽ​ഫ് ഫി​നാ​ൻ​സ് കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ​ത​ല കൊ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ൻ​റ് ഫെ​സ്റ്റ് യു​വ​ത്വ​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​യി മാ​റി. രാ​ജ്യ​ത്തെ വി​വി​ധ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി പ​ങ്കെ​ടു​ത്തു


മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ബി ജോ​സ​ഫ്, ബ​ര്‍​സാ​ർ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു ആ​നി ജോ​ൺ, സെ​ൽ​ഫ് ഫി​നാ​ൻ​സ് കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി പി.​സി. അ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗിച്ചു.


ബെ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് ടീം 3 x 3 ​ഫു​ട്ബോ​ൾ, ട്ര​ഷ​റ​ർ ഹ​ണ്ട് എ​ന്നീ മ​ത്സ​ര​ങ്ങ​ളും കോ​ള​ജ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്പോ​ട്ട് ഫോ​ട്ടോ​ഗ്ര​ഫി, ന്യൂ​സ് റീ​ഡിം​ഗ് മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് 50,000 രൂ​പ കാ​ഷ് അ​വാ​ർ​ഡു​ക​ളും ന​ൽ​കി. അ​ധ്യാ​പ​ക​നാ​യ ജോ​സ് കു​ര്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് ക​ര​സ്ഥ​മാ​ക്കി ചാ​വ​റ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ ഫെ​സ്റ്റി​ന്‍റെ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടി.

Latest News

Corehub Up